Thursday, September 11, 2008

കഥാപുരുഷനെ കണ്ടപ്പോള്‍


പ്രശസ്തരുടെ ജീവഗാഥാക്കാരെല്ലാം ഒരിക്കലല്ല ഒട്ടേറെതതവണ അവരെ നേരില്‍ക്കണ്ട് അവരുമായി സമ്‌സാരിച്ചിട്ട് ഒക്കെയാകും ജീവച്ചരിത്രമെഴുതുക. അതില്‍ അസാധാരണമായി യാതൊന്നുമില്ല.എന്നാല്‍, സ്വന്തം കഥ എഴുതിയ ആളെ കഥാപുരുഷന്‍ അന്വേഷിച്ചു കണ്ടെത്തി അഭിനന്ദിക്കുംപോഴോ? അന്തരിച്ച പ്രമുഖ സംവിധായകന്‍ പി.എന്‍. മേനോനുമായുള്ള ഒരപുര്‍വ കുടിക്കാഴ്ച്ചയുടെ അനുഭവം വിവരിക്കുന്നു എ.ചന്ദ്രശേഖര്‍ 2008 September സമകാലിക മലയാളം വാരികയില്‍. 

സാക്ഷികള്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പറയുന്നത് വെറും പൊളിക്കഥ.ആരുംവിശ്വസിക്കില്ല. ജീവച്ചരിത്രകാരനെ.ജീവിച്ചിരിക്കുന്ന കഥാപുരുഷന്‍ ആദ്യമായി നേരില്ക്കാനുന്നതില്‍അത്ഭുതത്തിന് വകലേശമില്ല.പ്രശസ്തരുടെ ജീവഗാഥാക്കാരെല്ലാം ഒരിക്കലല്ല ഒട്ടേറെതതവണ അവരെ നേരില്‍ക്കണ്ട് അവരുമായി സമ്‌സാരിച്ചിട്ട് ഒക്കെയാകും ജീവച്ചരിത്രമെഴുതുക.അതില്‍ അസാധാരണമായി യാതൊന്നുമില്ല.എന്നാല്‍,സ്വന്തം കഥ എഴുതിയ ആളെ കഥാപുരുഷന്‍ അന്വേഷിച്ചു കണ്ടെത്തി അഭിനന്ദിച്ചപ്പോഴോ?ഒരു സിനിമാക്കഥ പോലിരിക്കുന്നു അല്ലെ? അതാണു പറഞ്ഞതു സാക്ഷികളില്ലായിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ആ കുറേ മണിക്കൂറുകള്‍ ആരും വിശ്വസിക്കാത്ത വെറും കഥ ആയേനെ.പി.എന്‍.മേനോനെ പലര്‍ക്കും പല രീതിയിലും അറിയാം.അടുത്തു നിന്നും അകന്നു നിന്നും.പക്ഷേ അവര്‍ക്കാര്‍ക്കും ഉണ്ടാവാനിടയില്ലാത്ത ഒരനുഭവമാണ് ഞാന്‍ പറയാന്‍ പോകുന്നത്. ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്,മേനോന്റെ ടിവി നിര്‍മ്മാതാവും നല്ല സിനിമയുടെ സഹകാരിയുമെല്ലാമായ ലാബ് ശങ്കരന്‍ കുട്ടിയും എന്റ്റെ കീഴില്‍ പത്രപ്രവര്‍ത്തനം പഠിച്ച ബി. ഗിരീഷ് കുമാറും ഒപ്പം പങ്കുവച്ച ഏതാനും മണിക്കൂറുകള്‍ .ഞാന്‍ പി.എന്‍ മേനോനെ നേര്‍ക്കു നേരെ കണ്ട് ഒപ്പമിരുന്നു സംസാരിച്ച, സിനിമയേയും സ്വപ്നങ്ങളേയും കുറിച്ചു ചര്‍ച്ച ചെയ്ത കുറച്ചു നിമിഷങ്ങള്‍ ചില അകം വാതില്‍ രാഷ്ട്രീയങ്ങളുടെ ഫലമായി 2002 ലെ ജെ.സി.ഡാനിയല്‍
അവാര്‍ഡ് പ്രഖ്യാപിക്കുന്നത് സംസ്ഥാന അവാര്‍ഡുകളുടെ പ്രഖ്യാപനത്തിനും ഒരാഴ്ച്ച കഴിഞ്ഞാണ്. അവാര്‍ഡ് നിശ മുന്‍കൂട്ടി തീരുമാനിച്ച ശേഷമായിരുന്നു അക്കുറി അവാര്‍ഡ് പ്രഖ്യാപനം സമഗ്ര സമ്ഭാവനയ്ക്കുള്ള ഡാനിയല്‍ പുരസ്‌കാരം നേടുന്നവരുടെ ജീവചരിത്രം സംസ്ഥാന ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന പതിവുണ്ട്. 22ന് അവാര്‍ഡ് ദാനമ്. 12 ന് പ്രഖ്യാപിച്ച ശേഷം 16ന് പി.എന്‍ മേനോന്റ്റെ ജീവചരിത്രം പ്രസില്‍ അയയ്ക്കണം ഫലത്തില്‍ എഴുതാനും പേജുണ്ടാക്കാനുമെല്ലാമായി 'നീണ്ട' മൂന്നു ദിവസം.ആ പ്രതിസന്ധിയാവണം,പത്രപ്രവര്‍ത്തകനായിരുന്ന പിന്നീട് സംസ്ഥാന സര്വീസില്‍ ചേറ്ന്ന (ഇപ്പോള്‍ ഐ.എ.എസ്) അന്നത്തെ ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.വി.മോഹന്‍ കുമാറിനെ ആ ദൌത്യം എനിക്കു തരാന്‍ പ്രേരണയായത്. ഡെഡ്‌ലൈനില്‍
പണിയെടുത്തും എടുപ്പിച്ചും പരിശീലിച്ചതുകോണ്ട് പഴയ സഹപ്രവര്‍ത്തകന്‍ ചതിക്കില്ലെന്ന് വിശ്വാസമായിരിക്കാം കാരണം ഡോട്ട് കോമിലെ എന്റെ പകല്‍ ജോലി കഴിഞ്ഞ് മൂന്നു രാത്രികളില്‍
ഞാനും ഗിരീഷും കൂടി ഇരിക്കുന്നു.1982 മുതലുള്ള ഭ്രാന്തിന്റെ ബാക്കിപത്രമായ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ സ്വകാര്യ ശേഖരവും പി. എന്‍ മേനോനെക്കുറിച്ചുള്ള പി.കെ.ശ്രീനിവാസന്റെ വെളിച്ചത്തിന്റെ സുഗന്ധം തേടി എന്ന ജീവചരിത്രവും കെ.എസ്.എഫ്.ഡി.സി ക്കു ഒന്നാം വേന്ടി ഐ.എഫ്.എഫ്.കെ യോടനുബന്ധിച്ചു എ.മീരാസാഹിബിന്റെ നേത്രുത്വത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകവുമെല്ലാമാണു റിസോര്‌സ് മെറ്റീരിയല്‍ ചോദ്യങ്ങള്‍ പറഞ്ഞു കൊടുത്ത് ഡോട്ട് കോമിന്റെ ചെന്നൈ ലേഖകനെക്കൊണ്ട് അക്കാലത്ത് മേനോനുമായി സംസാരിച്ച ഒരഭിമുഖത്തിന്റെ ടെക്സ്റ്റുമുണ്ട്. എല്ലാം ഒരാവ്രുത്തി വായിച്ചു.അഭിമുഖമടക്കം 11 അധ്യായത്തെക്കുറിച്ച് ഒരു രൂപരേഖ. വിഭവദാരിദ്ര്യം കൊണ്ടാണ് അദ്ദേഹം പലപ്പോഴായി പലരെ കുറിച്ചു പറഞ്ഞ വാക്കുകള്‍ സമാഹരിച്ച് 'വെളിപാടുകളുടെ മേനോന്‍ സ്പര്‍ശമ്' എന്ന പത്താമധ്യായം ഉണ്ടാക്കിയത്.
ഗിരീഷിനു ഞാന്‍ പറഞ്ഞുകൊടുക്കും .ഗിരീഷതു തെളിഞ്ഞ കൈയക്ഷരത്തില്‍ പകര്‍ത്തിയെടുക്കുമ്. തീരുന്നിടത്തോളം പിറ്റേന്ന് വരമൊഴി സോഫ്റ്റ് വെയറില്‍ മംഗ്‌ളീഷില്‍ ലിപിയില്‍ കമ്പോസ് ചെയ്യും . എഡിറ്റിംഗ് ഒക്കെ അപ്പോഴാണ്. പേരിടാനായിരുന്നു പാട് .മേനോന്‍ എന്ന ചലച്ചിത്രകാരന്റെ ആത്മാവ് പ്രതിഫലിക്കണം .കേള്‍ക്കാന്‍ ഇമ്പം വേണം . രാത്രി ഒന്നൊന്നരയ്ക്ക് ഒരു കട്ടന്‍ ഉള്ളില്‍ ചെന്നപ്പോഴാണ് 'കാഴ്ചയെ പ്രണയിച്ച കലാപം ' എന്ന ശീര്‍ഷകം മനസ്സില്‍ തോന്നിയത്. ഗിരീഷിനും അതു നന്നെ ബോധിച്ചു; പിറ്റേന്ന് പ്രിന്റൌട്ടും ഫ്‌ളൊപ്പിയും കൈമാറുമ്പോള്‍ മോഹന്‍കുമാറിനും
മൂന്നു രാത്രി കൊണ്ട് 60 പേജ് മാറ്റര്‍ റെഡി. പഴയ ചലച്ചിത്ര മാസികകളില്‍ നിന്ന് മേനോന്റെ പോസ്റ്ററുകളും പരസ്യ്ചിത്രങ്ങളും രേഖാചിത്രങ്ങളുമൊക്കെ കിട്ടി. ലാബ് ശങ്കരന്‍ കുട്ടി തുണച്ചതുകൊണ്ട് അപൂര്‍വങ്ങളായ കുറേ ചിത്രങ്ങളും നാലാം രാത്രി പകലാക്കി പുസ്തക രൂപകല്പന. അത് അക്കാദമിയുടെ വെള്ളയമ്പലത്തിലെ ഓഫിസിലിരുന്നായിരുന്നു.
നല്ല ഭയമുണ്ടായിരുന്നു. കഥാപുരുഷനെ ഒരിക്കല്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ആധാരമാക്കിയതെല്ലാം നേരോ പൊളിയോ? എഴുതിയതിനെ അദ്ദേഹം വെല്ലുവിളിച്ചാല്‍ ? കേട്ടിടത്തോളം ആള്‍ ജഗജ്ജില്ലിയാണ്.മുന്‍കോപിയും വഴക്കാളിയും .പൂജപ്പുറ മൈതാനിയിലെ അവാര്‍ഡ് നിശയില്‍ പുസ്തക പ്രകാശന ചടങ്ങിനു പോലും എന്നെ വേദിയിലേക്കു വിളിക്കല്ലെ എന്നു മോഹന്‍കുമാറിനോട് സ്‌നേഹത്തോടെ ആവശ്യപ്പെട്ടതും ഈ ഉള്‍ ഭയത്താലാണ്.

ഇങ്ങനൊരു പുസ്തകത്തിന്റെ കാര്യം ഫോണിലൂടെ പോഈഉം അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടില്ല. ചടങ്ങിനെത്തുമ്വരെ അദ്ദേഹം അങ്ങനൊരു കാര്യം അറിഞ്ഞിട്ടുമില്ല. ചടങ്ങു തീരും മുമ്പേ മൊബൈല്‍ ഓഫാക്കി ഞാന്‍ മുങ്ങി

രക്ഷപ്പെട്ടെന്നു കരുതിയിരിക്കെ, പിറ്റേന്ന് രാവിലെ 10 മണിയായപ്പോള്‍ ഓഫിസിലേക്കൊരു ഫോണ്. ലാബ് ശങ്കരന്‍കുട്ടിയാണ്. ' മേനോന്‍ സാറിനൊന്നു കാണണം . സൌകര്യപ്പെടുമോ എന്നന്വേഷിക്കാന്‍ പറഞ്ഞു.' എന്റെ ഗ്യാസു പോയി. പ്രതിഷേധിക്കാനായിരിക്കും . ആശങ്കയോടെ ഞാന്‍ അടുത്ത സീറ്റിലെ ഗിരീഷിനെ നോക്കി. 'അല്ലെങ്കില്‍ ഞാന്‍ സാറിനു കൊടുക്കാം ' ശങ്കരന്‍കുട്ടി റിസീവര്‍ കൈമാറി. 'മോനെ ഞാന്‍ പുസ്തകം വായിച്ചു. ഇപ്പോഴാണു തീര്‍ന്നത്.വണ്ടര്‍ഫുള്‍ . എന്നെപ്പറ്റി വേറെയും പുസ്തകങ്ങള്‍ വന്നിട്ടുണ്ടെങ്കിലും എന്നെ അറിഞ്ഞെഴുതിയത് നിങ്ങളാണ്. നാം തമ്മില്‍ മുമ്പു കണ്ടിട്ടുണ്ടോ?' 'ഇല്ല സാര്, താങ്ക് യൂ സാര്...' ' എന്നാലും പറയാതെ വയ്യ. അസ്സലായിരിക്കുന്നു. അതൊന്നു വിളിച്ചു പറയാതെ പോയാല്‍ മര്യാദയായിരിക്കില്ല എന്നുള്ളതുകൊണ്ടാണ് ശങ്കരന്‍കുട്ടിയോട് നമ്പര്‍ തപ്പി വിളിപ്പിച്ചത്. ആട്ടെ തിരക്കില്ലെങ്കില്‍ ഒന്നു നേരില്‍ കാണാനൊക്കുമോ?'
കാണനം എന്നോ, എപ്പോള്‍ കാണണം എന്നു പറഞ്ഞാല്‍ പോരെ..ഞാനാകെ ത്രില്ലിലാണ്. 'മൂന്നിറ്റെ ഫ്‌ളൈറ്റില്‍ ഞാന്‍ പോകുമ്. ഇപ്പോള്‍ വന്നാല്‍ ഞാന്‍ ഹൊറൈസണിലെ .... നമ്പര്‍ റൂമിലുണ്ട്

എഡിറ്ററോട് അനുമതി വാങ്ങി ഗിരിഈഷിനെയും കൂട്ടി ബൈക്കില്‍ പറക്കുകയായിരുന്നു.റൂമിലെത്തുമ്പോള്‍ പ്രഭാതഭക്ഷണശേഷം ശിഷ്യന്‍ കൂടിയായ സണ്ണി ജോസഫുമായി സംസാരിച്ചിരിക്കയാണ് കഥാപുരുഷന്‍ . ഭാര്യയും ശങ്കരന്‍കുട്ടിയും മുറിയിലുണ്ട്. കണ്ടതും കൈപിടിച്ചു കുലുക്കി അഭിനന്ദിച്ചു. നനുത്ത സ്പര്‍ശം .മാര്ദ്ദവമുള്ള ആ കൈകള്‍ പോലെ തന്നെയായിരുന്നു പെരുമാറ്റവും ഇടയ്ക്കിടെ ഇംഗ്‌ളീഷ് തിരുകിയ തമിഴ് കലര്‍ന്ന ത്ര്ഫശൂര്‍ മലയാളം

എന്നെ സണ്ണിക്കു പരിചയപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ തമ്മില്‍ നേരത്തെ പരിചയമുള്ള കാര്യം
സണ്ണി പറഞ്ഞു.സണ്ണിയോട് പുസ്തകത്തെപ്പറ്റി വാ തോരാതെ സംസാരിക്കുകയാണ് അദ്ദേഹം ഞാനും ഗിരീഷും ഏതോ സ്വപ്നത്തിലാണ്.ഇതെല്ലാം സത്യമോ? ജീവിതത്തില്‍ ആദ്യം കാണുന്ന
തന്റെ ജീവിത കഥാകാരനെ പ്രശമ്‌സിക്കുന്ന 'സബ്ജക്ട്'!'മൂന്നു ദിവസം കൊണ്ട് തീര്‍ക്കേന്ടി വന്നതുകൊണ്ടാണു സാര്‍ ഫോണില്‍ പ്പോലുമൊന്നു വിളിച്ചു സംസാരിക്കാനൊത്തില്ല...' കുറ്റബോധത്തിലാണ് ഞാനത്രയും പറഞ്ഞത്. ' നോ പ്രോബ്‌ളം മാന്. പക്ഷേ ആ ഭാഷ. എന്റെ ക്യാരക്ടര്‍ വെളിപ്പെടുത്തുന്നതിനു യോജിച്ചതായി അത്. നല്ല റിസേര്‍ച്ച്.' തൂവെള്ള മുടിയും താടിയും.
സട കൊഴിഞ്ഞ സിംഹമായിരുന്നില്ല അദ്ദേഹം.സിനിമാ സങ്കല്‍പ്പങ്ങളില്‍ അദ്ദേഹമെന്നും
യുവാവായിരുന്നു.പുതിയ സാങ്കേതികതയെപ്പറ്റിയെല്ലാം,സണ്ണിയോട് സംസാരിക്കുമ്പോള്‍
സണ്ണിയാണോ മേനോന്‍ സാറാണോ അപ് ടു ഡേറ്റ് എന്നതിലേ സംശയം വേണ്ടൂ. പിന്നീടും
അദ്ദേഹം ഒത്തിരി സംസാരിച്ചു. തന്റെ സിനിമാ സങ്കല്‍പത്തെപ്പറ്റി. മനസിലവശേഷിക്കുന്ന മോഹങ്ങളെപറ്റി.ഒന്നരമണിയോടെ പിരിയുമ്പോള്‍ ഞാനും,ഗിരീഷും വല്ലാത്ത നിര്‍വൃതിയിലായിരുന്നു.
പലരോടും ഈ അനുഭവം പറഞ്ഞപ്പോള്‍ ആരും വിശ്വസിക്കാന്‍ തയാറായില്ല. ഗിരീഷ് സാക്ഷ്യപ്പെടുത്തിയതോടെയാണ് പലരും സംഗതി വിശ്വസിച്ചത്.
രണ്ട് മൂന്നു വര്‍ഷം കഴിഞ്ഞ് കോട്ടയത്ത് വനിതാ പ്രസിദ്ധീകരണത്തിലായിരിക്കെ തിരുവനന്തപുരം
ദൂരദര്‍സനില്‍ നിന്ന് ഒരു വിളി.'വൈകറ്റത്തെ നിശാഗന്ധി പരിപാടിയില്‍ പി.എന്‍ മേനോന്‍
സാറിനെ ഒന്നിന്റര്‍വ്യൂ ചെയ്യണം.താങ്കളാണതിനു പറ്റിയ ആള്‍ എന്നു ബൈജുചന്ദ്രന്‍ സാര്‍ പറഞ്ഞു. പറ്റുമോ?'രണ്ടാമതൊന്നാലോചിക്കാനില്ലാതെ സമ്മതിച്ചു.അതും മറ്റൊരു നിയോഗം. ജീവചരിത്രകാരന്‍ തന്റെ കഥാ നായകനെ അഭിമുഖം ചെയ്യുക അതും ജീവചരിത്ര രചനയ്ക്കു ശേഷം
മാത്രം.അതോടൊപ്പം പ്രേക്ഷകരുടെ ഫോണ്‍ വിളികള്‍ക്കുള്ള മറൂപടിയും.വിളിച്ചവരില്‍ മേനോന്‍
സാറിന്റെ കുറ്റ്യേടത്തിയിലെ നായിക വിലാസിനിയുമുണ്ടായിരുന്നു. അവരും അവരെ സിനിമയിലവതരിപ്പിച്ച സംവിധായക പ്രതിഭയും തമ്മിലുള്ള അപൂര്‍വമാ ആ സമ്ഭാഷണത്തിനു മാധ്യമസാക്ഷിയാകാനായത് ഭാഗ്യത്തിന്റെ മറ്റൊരു ബോണസ്!

No comments: